മൂവാറ്റുപുഴ: ആവോലി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ വാഴക്കുളം പൊലീസ് അറസ്റ്റു ചെയ്തു. ഗൂഡല്ലൂർ അലാദിവിരുദാചലം ഭാഗത്ത് 189 സക്ഖത്ത് സ്ട്രീറ്റിൽ ദക്ഷിണാമൂർത്തി (37), തിരുപ്പൂർകരൈ പുത്തൂർ അരിയാളൂർ എം.എ. നഗർ വെങ്കടേശ്വർ (28), അരിയാളൂർ കുന്ദവെളി വെസ്റ്റ് സ്ട്രീറ്റ് പാണ്ട്യൻ (21) എന്നിവരെയാണ് തിരുപ്പൂരിൽ വെച്ച് വാഴക്കുളം പൊലീസ് ഇൻസ്പെക്ടർ ടി.കെ. മനോജിന്റ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതികൾ ഒരു മാസമായി ആവോലിയിലെ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. ദക്ഷിണാമൂർത്തി അമ്പലത്തിൽനിന്നും വിഗ്രഹം മോഷ്ടിച്ചശേഷം തമിഴ്നാട്ടിലേക്ക് കടന്ന് അവിടെയുള്ള കൂട്ടുപ്രതികളുമായി ചേർന്ന് വിഗ്രഹം ആന്ധ്രപ്രദേശിലേക്ക് വിൽപനക്കായി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് ആവോലി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹം മോഷണം പോയത്. അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ റെജി തങ്കപ്പൻ, സേതുകുമാരി, രതീഷ് കുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.