നരബലി കേസിലെ മുഖ്യപ്രതി ഷാഫിക്കെതിരെ ഇടുക്കിയിലും കേസ്

അടിമാലി:നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കെതിരെ വെള്ളത്തൂവൽ പാെലീസ് സ്റ്റേഷനിലും കേസ്. 2006 ൽ കാെന്നത്തടി ഇഞ്ചപ്പതാലിൽ നിന്ന് ഗ്യാസ് സിലണ്ടർ മാേഷണം നടത്തിയ സംഭവത്തിൽ രണ്ടാം പ്രതിയാണ് ഷാഫി. ഷാഫിക്കെതിരെ ആദ്യമായി രജിസ്റ്റർ ചെയ്ത കേസും ഇതാണ്.

ഓട്ടോയിൽ പെരുമ്പാവൂർ വെങ്ങാേലയിൽ നിന്ന് വന്നാണ് ഇവിടെ മാേഷണം നടത്തിയത്. ആദ്യം താമസിച്ച മുരിക്കാശ്ശേരിയിൽ ഉള്ള സുഹൃത്തും പെരുമ്പാവൂരിലെ 2 പേരും അടക്കം നാലുപേരാണ് ഈ കേസിൽ ഉൾപ്പെട്ടത്.

നാട്ടുകാർ പിടിച്ചാണ് സംഘത്തെ പാെലീസിന് കെെ മാറിയത്. പിന്നീട് മേഖലയിൽ പല തവണ എത്തിയെങ്കിലും മറ്റ് കേസുകളാേന്നും രജിസ്റ്റർ ചെയ്തിട്ടില്ല

Tags:    
News Summary - Idukki also filed a case against Shafi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.