ആറ്റിങ്ങൽ: അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപന നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കായിക്കര മൂലയിൽതോട്ടം മൂർത്തൻവിളാകംവീട്ടിൽ സുജിത്താണ് (32) പിടിയിലായത്.
അബ്കാരി കേസുകളിൽ പ്രതിയായിരുന്ന ഇയാളെ അനധികൃത മദ്യവില്പനക്കിടെയാണ് ചിറയിൻകീഴ് എക്സൈസ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് വാഹനവും മദ്യവും ഉപേക്ഷിച്ച് ഓടി രക്ഷെപ്പടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴടക്കിയത്. മദ്യവിൽപനയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ഇയാളിൽനിന്ന് 40 കുപ്പി വിദേശമദ്യവും വിൽപനക്കായി മദ്യം സൂക്ഷിച്ചിരുന്ന സ്കൂട്ടറും മദ്യം വിറ്റ വകയിൽ കിട്ടിയ പണവും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്ൈസസ് ഇൻസ്പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ഷിബുകുമാർ, പ്രിവന്റിവ് ഓഫിസർ അബ്ദുൽ ഹാഷിം, ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ വൈശാഖ്, ശരത്ബാബു, എക്സൈസ് ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരാണ് എക്സൈസ് ടീമിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.