മോഷണക്കേസ് പ്രതിക്ക് തടവും പിഴയും

മൂവാറ്റുപുഴ: രണ്ട് മോഷണക്കേസുകളിലെ പ്രതിക്കെതിരെ രണ്ടുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചു.കോട്ടയം വെടിയന്നൂർ പുവക്കുടം, പാറത്തടുഭാഗം നെടുംപുറത്ത് വീട്ടിൽ വേലായുധനെതിരെയാണ് (അമ്പി -48) മൂവാറ്റുപുഴ ജൂഡീഷ്വൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് നിമിഷ അരുൺ ശിക്ഷ വിധിച്ചത്. കൂത്താട്ടുകുളം പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തതാണ് രണ്ട് മോഷണക്കേസുകളും.

കൂത്താട്ടുകുളം രാജീവ് ഗാന്ധി കോഓപറേറ്റിവ് ആശുപത്രിയിലെ ഡയാലിസിസ് മുറിയുടെ കോൺക്രീറ്റ് ഗ്രിൽ പൊളിച്ച് അകത്തുകയറി ഫാൻ, ജനറേറ്റർ എന്നിവയടക്കം മോഷണം നടത്തിയതിന് ജനുവരിയിൽ രജിസ്റ്റർ ചെയ്തതാണ് ആദ്യ കേസ്. കൂത്താട്ടുകുളം മുനിസിപ്പൽ ഓഫിസ് കോമ്പൗണ്ടിലെ കുടുംബശ്രീ സി.ഡി.എസ് ഓഫിസ് മുറി കുത്തിത്തുറന്ന് ഇൻഡക്ഷൻ കുക്കർ, വയറുകൾ എന്നിവ മോഷ്ടിച്ചതിന് കഴിഞ്ഞ മേയ് മാസം രജിസ്റ്റർ ചെയ്തതാണ് രണ്ടാമത്തെ കേസ്.

ഓരോ കേസിലുമായി ഒരുവർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ.പിഴയടക്കാത്തപക്ഷം മൂന്നുമാസം വീതം തടവ് അനുഭവിക്കണം. വാദിഭാഗത്തിനുവേണ്ടി അഡ്വ. എസ്.എം. നസീർ ഹാജരായി.കൂത്താട്ടുകുളം ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Imprisonment and fine for theft case accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.