കല്ലടിക്കോട്: പൊലീസ് ജീപ്പ് ഇടിച്ച് തകർത്ത ശേഷം കടന്ന പ്രതി പൊലീസ് പിടിയിൽ. മണ്ണാർക്കാട് മൈലാംപാടം പള്ളിക്കുന്ന് ലത്തീഫ് (44) ആണ് മണ്ണാർക്കാട് ഭാഗത്ത് വെച്ച് പൊലീസ് പിടിയിലായത്. രണ്ട് വർഷം മുമ്പാണ് സംഭവം. സ്കോർപിയോ വാനിലെത്തിയ പ്രതി പൊലീസ് ജീപ്പിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ഇയാൾക്കെതിരെ തമിഴ്നാടിലും ആന്ധ്രപ്രദേശിലും ചന്ദനം കടത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും കേസുള്ളതായി പൊലീസ് പറഞ്ഞു. വനം വകുപ്പിന്റെ കേസിൽ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.
കല്ലടിക്കോട് എസ്.എച്ച്.ഒ ശശികുമാർ, എസ്.ഐ.മാരായ ഡൊമനിക് ദേവരാജ്, അബ്ദുൽ സത്താർ, എ.എസ്.ഐമാരായ ബഷീർ, മുരളി, സി.പി.ഒമാരായ ഹാരിസ്, ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചിരുന്നത്. പ്രതിയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.