ചെന്നൈ: യുട്യൂബ് വിഡിയോ നോക്കി യുവതിയുടെ പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ നവജാത ശിശു മരിച്ചു. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ റാണിപ്പേട്ടിൽ ഡിസംബർ 18നാണ് സംഭവം.
യുട്യൂബ് നോക്കി ഭർത്താവാണ് വീട്ടിൽ പ്രസവമെടുത്തത്. കുഞ്ഞ് പ്രസവത്തോടെ തന്നെ മരിച്ചിരുന്നു. 26കാരിയായ ഗോമതി അമിത രക്തസ്രാവത്തെ തുടർന്ന് ബോധരഹിതയായി വീണു. ഗോമതിയുടെ ഭർത്താവ് ലോകനാഥനെതിരെ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതർ പരാതി നൽകി. യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം വീട്ടിൽ പ്രസവമെടുക്കാൻ ശ്രമിച്ചതിനാണ് പരാതി. കുഞ്ഞിന്‍റെ മരണത്തിൽ 34കാരനായ ലോകനാഥനെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ഒരു വർഷം മുമ്പായിരുന്നു ഗോമതിയുടെയും ലോകനാഥന്‍റെയും വിവാഹം. ലോകനാഥൻ സഹോദരി ഗീതയുടെ സഹായത്തോടെയാണ് യുട്യൂബ് വിഡിയോ നോക്കി പ്രസവമെടുക്കാൻ ശ്രമിച്ചത്. ഗോമതിയെ ആദ്യം പുന്നയ് പ്രൈമറി ഹെൽത്ത് സെന്‍ററിലും പിന്നീട് വെല്ലൂർ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുഞ്ഞിനെ മരണത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.