നജീംമുള്ള

രണ്ടുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി കു​റ്റി​ക്കാ​ട്ടൂ​രി​ൽ​നി​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. പ​ശ്ചി​മ ബം​ഗാ​ളി​ലെ കൊ​ൽ​ക്ക​ത്ത ശാ​ര​ദാ​ബാ​ദ് സ്വ​ദേ​ശി ന​ജീം​മു​ള്ള​യെ​യാ​ണ് (26) ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

കാ​സ​ർ​കോ​ട് സ്വ​ദേ​ശി താ​മ​സി​ച്ച കു​റ്റി​ക്കാ​ട്ടൂ​രി​ലെ മു​റി​യി​ൽ​നി​ന്ന് ഏ​ഴു​കി​ലോ ക​ഞ്ചാ​വ് ക​ഴി​ഞ്ഞ ദി​വ​സം ഫ​റോ​ക്ക് പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഈ​ഭാ​ഗ​ത്തു​നി​ന്ന് വീ​ണ്ടും ല​ഹ​രി പി​ടി​കൂ​ടു​ന്ന​ത്. കു​റ്റി​ക്കാ​ട്ടൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ന​ജീം​മു​ള്ള പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ താ​മ​സസ്ഥ​ല​ത്ത് വ​ലി​യ​പാ​ക്ക​റ്റു​ക​ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പാ​ക്ക​റ്റു​ക​ളും മു​റി​യി​ൽനി​ന്ന് ക​ണ്ടെ​ടു​ത്തു. 500 രൂ​പ മു​ത​ൽ വി​ല വ​രു​ന്ന പാ​ക്ക​റ്റു​ക​ളാ​ക്കി​യാ​ണ് വി​ൽ​പ​ന. പ്ര​ധാ​ന​മാ​യും ഇ​ത​ര സ​മ​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് ല​ഹ​രി വാ​ങ്ങി​യി​രു​ന്ന​ത്. നി​ർ​മാ​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി എ​ന്ന നി​ല​യി​ലാ​ണ് പ്ര​തി കു​റ്റി​ക്കാ​ട്ടൂ​രി​ൽ മു​റി​യെ​ടു​ത്ത് താ​മ​സം തു​ട​ങ്ങി​യ​ത്. ഓ​രോ ത​വ​ണ​യും നാ​ട്ടി​ൽ പോ​യി മ​ട​ങ്ങു​മ്പോ​ഴും ക​ഞ്ചാ​വു​മാ​യാ​ണ് ഇ​യാ​ൾ വ​ന്ന​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്.​ഐ സൈ​ഫു​ള്ള, ഡാ​ൻ​സാ​ഫ് എ​സ്.​ഐ മ​നോ​ജ് എ​ട​യേ​ട​ത്ത്, മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്.​ഐ സ​ജി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ വി​നോ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​രു​ൺ കു​മാ​ർ, എം.​കെ. ഷി​നോ​ജ്, എ​ൻ.​കെ. ശ്രീ​ശാ​ന്ത്, മു​ഹ​മ്മ​ദ് മ​ഷ്ഹൂ​ർ, ബി​ജു ജ​യിം​സ്, തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണസം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - inter-state worker arrested with 2 kg ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.