എ.ടി.എം മോഷ്ടാക്കൾക്കായി അന്വേഷണം ഊർജിതം

കൊച്ചി: കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിലെ ഐ.സി.ഐ.സി.ഐ എ.ടി.എം മെഷിനിലെ ചെക്ക് ഡെപ്പോസിറ്റ് ബോക്സ് കുത്തിപ്പൊളിച്ച് അഞ്ചുലക്ഷം രൂപയുടെ 17 ചെക്ക് ലീഫ് കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മോഷണത്തിന് പിന്നിൽ രണ്ട് അന്തർസംസ്ഥാനക്കാരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ കടവന്ത്ര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കൗണ്ടറിൽ പ്രവേശിച്ച മോഷ്ടാക്കൾ ഡെപ്പോസിറ്റ് ബോക്സ് പൊളിച്ച് ചെക്കുമായി കടക്കുകയായിരുന്നു.

ഇതിൽ മൂന്ന് ചെക്കിൽ തിരുത്തലുകൾ വരുത്തി പാലാരിവട്ടം, തൃക്കാക്കര, കാക്കനാട് എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളിൽ കൊടുത്ത് പണമാക്കി മാറ്റാൻ ശ്രമിച്ചതായി വിവരം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ബാക്കിയുള്ള ചെക്കുകൾ ഏതെങ്കിലും മാറ്റാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ കടവന്ത്ര സ്റ്റേഷനിലെ 0484-2207844, 9497947188 നമ്പറുകളിൽ അറിയിക്കണം.


Tags:    
News Summary - Investigation is on for the ATM thieves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.