തേഞ്ഞിപ്പലം: ഓണ്‍ലൈന്‍ വ്യാപാരത്തില്‍ നിക്ഷേപിച്ച് വന്‍തുക ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു. തൃശൂര്‍ മണലിക്കര കണ്ടനകത്ത് വീട്ടില്‍ രാജേഷിനെ (46) ആണ് തേഞ്ഞിപ്പലം പൊലീസ് പരപ്പനങ്ങാടി കോടതി മുഖേന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയത്.
ചേലേമ്പ്ര ഇടിമുഴിക്കല്‍ സ്വദേശിയായ പ്രമോദ്കുമാറിന്റെ പരാതിയിലാണ് നടപടി. 2017, 18 കാലയളവിലായി 17 ലക്ഷം രൂപ നിക്ഷേപമായി നേരിട്ടും ഓണ്‍ലൈനായും വാങ്ങിയെന്നും മുതലും ലാഭവുമായി ഒരു രൂപ പോലും തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നുമാണ് പരാതി. യൂനിറ്റി ആഷ് എന്ന പേരിലെ കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഒട്ടേറെ പേര് തട്ടിപ്പിന് ഇരയായതായാണ് വിവരം. രാജേഷിനെതിരെ തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, നെടുമ്പുഴ, പാലക്കാട് സൗത്ത്, കണ്ണൂര്‍ കേളകം എന്നിവിടങ്ങളിലും തെക്കന്‍ ജില്ലകളിലും പൊലീസ് കേസുണ്ട്. പല ജില്ലകളിലും കമ്പനിക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്. കേരളത്തിലാകെ പ്രതി കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന.
തട്ടിപ്പ് കേസില്‍ കൂട്ടുപ്രതികളുള്ളതായും ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. കസ്റ്റഡി കാലാവധി തീരുന്ന ബുധനാഴ്ച പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ തേഞ്ഞിപ്പലം പൊലീസ് ഹാജറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.