കാക്കക്കുനി സ്റ്റേഡിയത്തിൽ കുഴിച്ചിട്ട കമ്പി കഷ്ണം

ഫുട്ബാൾ സ്റ്റേഡിയത്തിൽ ഇരുമ്പ് കമ്പി പ്രയോഗം; കളിക്കാർക്ക് പരിക്ക്

പാലേരി: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്‍റെ അധീനതയിലുള്ള കൈപ്രം കാക്കക്കുനി ഫുട്ബാൾ സ്റ്റേഡിയത്തിൽ സാമൂഹ്യ വിരുദ്ധർ ഇരുമ്പ് കമ്പി കഷ്ണം അടിച്ചിട്ട് അപകടം വരുത്തി. കമ്പി കഷ്ണം തടഞ്ഞ് വീണ രണ്ട് കളിക്കാർക്ക് പരിക്ക് പറ്റുകയും ചെയ്തു.

10 ഇഞ്ചോളം നീളമുള്ള കമ്പി കഷ്ണമാണ് അടിച്ചിട്ടത്. കമ്പിയുടെ കുറച്ചു ഭാഗം ഗ്രൗണ്ടിൽ ഉയർന്നു നിൽക്കുന്നുണ്ട്. കളിക്കുമ്പോൾ ഇതിൽ തട്ടി വീണാണ് പരിക്കേറ്റത്. ഗ്രൗണ്ടിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പത്തോളം കമ്പി കഷ്ണങ്ങളാണ് സ്ഥാപിച്ചത്.

കളിക്കാർ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Iron rods at a football stadium; Injuries to players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.