കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 30 വര്‍ഷം. 1992 മാര്‍ച്ച് 27ന് കോട്ടയത്തെ പയസ് ടെന്ത് കോണ്‍വെൻറിലെ കിണറ്റിലാണ് 19കാരിയായ സിസ്റ്റര്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1993 മാര്‍ച്ച് 23ന് സി.ബി.ഐ ഏറ്റെടുത്തു. ഇവർ മൂന്നുതവണ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചു. എന്നാൽ, അന്വേഷണം അവസാനിപ്പിക്കാനുള്ള അപേക്ഷ മൂന്നുവട്ടവും കോടതി തള്ളി. തുടരന്വേഷണത്തിന് സി.ബി.ഐക്ക് കോടതി നിർദേശം നൽകി.
ഒടുവിൽ സംഭവം നടന്ന് 16 വർഷങ്ങൾക്കുശേഷം കേസിലെ പ്രതികളെ ഡിവൈ.എസ്.പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തു. തുടർന്ന് 2019 ആഗസ്റ്റ് 26ന് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ വിചാരണ ആരംഭിച്ചു.
ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നേരിട്ടത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ വിചാരണ ഒരു വര്‍ഷം നീണ്ടു. വിചാരണക്കൊടുവിൽ ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്. ജോമോൻ പുത്തൻപുരക്കലിന്റെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയുടെ ഇടപെടലാണ് കേസിൽ നിർണായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.