പോക്സോ കേസില്‍ ജ്വല്ലറി ഉടമ അറസ്റ്റില്‍

കൂറ്റനാട്: പോക്സോ കേസില്‍ ചാലിശ്ശേരിയിലെ ജ്വല്ലറി ഉടമയെ അറസ്റ്റുചെയ്തു. ചാലിശ്ശേരി സ്വദേശിയായ നിസാറിനെയാണ് (35) ചാലിശ്ശേരി പൊലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

പ്രതി മറ്റൊരു വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ഇടയില്‍ കയറിക്കിടക്കുകയായിരുന്നു. കുട്ടികള്‍ ബഹളംവച്ചതോടെ ഓടിരക്ഷപ്പെടുകയും ചെയ്തു. ഈസമയം കുട്ടികളുടെ രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.

തുടര്‍ന്ന് വിവരമറിഞ്ഞ് ചാലിശ്ശേരി പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. അറസ്റ്റിലായ പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. 

Tags:    
News Summary - Jewelery owner arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.