ഇരിട്ടി: ടൗണിലെ വിവ ജ്വല്ലറിയിൽ സ്വർണക്കവർച്ച നടത്തിയ തമിഴ്നാട് കൃഷ്ണഗിരി സലാംപെട്ടി ജയദേവി സ്വദേശി മസ്റപ്പാസിനെ (20) തമിഴ്നാട്ടിൽനിന്ന് പിടികൂടി. ഇരിട്ടി ഇൻസ്പെക്ടർ കെ.ജെ. വിനോയിയും എസ്.ഐ വിപിന്റെയും നേതൃത്വത്തിൽ സ്ക്വാഡംഗങ്ങളായ എസ്.ഐ നാസർ പൊയിലൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഇരിട്ടി സ്റ്റേഷനിലെ ഷിജോയ്, പ്രകാശൻ, പ്രവീൺ, ആറളം സ്റ്റേഷനിലെ ജയദേവൻ എന്നിവർ ചേർന്നാണ് പ്രതിയെ കൃഷ്ണഗിരിയിലെ ജയദേവിയിൽനിന്ന് അറസ്റ്റ് ചെയ്തത്. പ്രതി കൃത്യത്തിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ എട്ടിനു വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.
അന്നുതന്നെ പുൽപള്ളിയിലെ കടയിൽ കയറി കച്ചവടക്കാരനെ തലക്കടിച്ച് ബോധം കെടുത്തിയ ശേഷം 50,000 രൂപ കവരുകയും എടുരിലെ ആനി ജ്വല്ലറിയിലും മോഷണശ്രമം നടത്തുകയും ചെയ്തിരുന്നു. പിടിക്കപ്പെട്ട മസ്റപ്പാസ് അന്തർസംസ്ഥാന മോഷണക്കേസിലെ പ്രതിയാണ്. മൈസൂരുവിലെ കവർച്ച കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ബൈക്കിൽ സഞ്ചരിച്ച് കളവ് നടത്തുകയാണ് പ്രതികളുടെ പതിവ്. കേസിലെ മറ്റൊരു പ്രതിയെ കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.