ആലപ്പുഴ: കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തപ്പെട്ട പ്രതി കാലാവധിക്കുശേഷം തിരികെയെത്തി അയൽവാസിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ ബീച്ച് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ സേവ്യറിന്റെ മകൻ മൈക്കി ടോമിച്ചനെയാണ് (31) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയും ബന്ധുവുമായ സ്ത്രീയുടെ വീടിന്റെ പ്രധാന വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അരുൺ. എസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ റെജി രാജ് വി.ഡി, അനു എസ്. നായർ, എസ്.സി.പി.ഒ വിപിൻദാസ്, ബിനോജ്, സി.പി.ഒ അംബീഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.