കൊച്ചി: നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്നയാളെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കടവന്ത്ര, ഗാന്ധിനഗർ, ജി.സി.ഡി.എ കോളനി, ഹൗസ് നമ്പർ എട്ടിൽ അഖിൽ 24 നെയാണ് കടവന്ത്ര പോലിസ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
കടവന്ത്ര, എറണാകുളം ടൗൺ സൗത്ത് എന്നീ പോലീസ് സ്റ്റേഷനൻ പരിധികളിൽ കവർച്ച, തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം എൽപിക്കുക, സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപന നടത്തുക തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
സബ് ഇൻസ്പെക്ടർ മിഥുൻ മോഹന്റെ നേതൃത്വത്തിൽ എ.എസ്.ഐ ദിലീപ്, എസ്.സിപി.ഒ വിബിൻ സി ഗോപാൽ, സി.പി.ഒ ഉണ്ണികൃഷ്ണൻ, സി.പി.ഒ ബീന ജോസഫ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വിയ്യൂർ സെൻട്രൽ ജയിലിലാണ് അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.