കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ മയക്കുമരുന്ന് വാങ്ങാൻ പണം നല്‍കിയിരുന്ന ബാങ്ക് അക്കൗണ്ട് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. അക്കൗണ്ട് ഉടമയായ തമിഴ്നാട് സ്വദേശിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 2020 ഡിസംബറിൽ തുടങ്ങിയ അക്കൗണ്ട് വഴി 11 ലക്ഷം രൂപ പ്രതികള്‍ കൈമാറിയിട്ടുണ്ട്. അക്കൗണ്ട് ഉടമയുമായി കേസിലെ പ്രതികളായ ഫവാസും ഷബ്നയും തമിഴ്നാട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അക്കൗണ്ട് വഴി കൈമാറിയതിനേക്കാള്‍ കൂടുതല്‍ പണം കറൻസിയായി കൈമാറിയിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ കേസില്‍ മൂന്നുപേരെക്കൂടി പുതുതായി പ്രതിചേര്‍ത്തു. ഇടുക്കി, തൊടുപുഴ, കാസര്‍കോട് സ്വദേശികളെയാണ് ഉൾപ്പെടുത്തിയത്. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം 24 ആയി. അറസ്റ്റിലാകാനുള്ള അഞ്ച് പ്രതികള്‍ക്കായി ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളായ തയ്യബി ഔലാദിനെയും ഷബ്നയെയും വിയ്യൂര്‍ ജയിലിലെത്തി അന്വേഷണസംഘം ചോദ്യംചെയ്തു. 1.085 കിലോ മെത്താംഫെറ്റമൈന് പിടികൂടിയ രണ്ടാമത്തെ കേസിലും അന്വേഷണം നടക്കുന്നുണ്ട്. എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമീഷണര്‍ ടി.എം. കാസിമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.