കാപ്പ നിയമം; രണ്ടുവർഷത്തിനിടെ റൂറൽ ജില്ലയിൽ പിടിയിലായത്​ 73 സ്ഥിരംകുറ്റവാളികൾ

ആ​ലു​വ: ര​ണ്ടു​വ​ർ​ഷ​ത്തി​നി​ട​യി​ൽ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് കാ​പ്പ നി​യ​മ​പ്ര​കാ​രം 73 സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. 2019-2021 കാ​ല​യ​ള​വി​ലാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ​ക്കെ​തി​രെ കാ​പ്പ നി​യ​മ​പ്ര​കാ​രം ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​തി​ൽ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​ക​ളു​ൾ​പ്പെ​ടെ 32 പേ​രെ​യാ​ണ് ജ​യി​ലി​ൽ അ​ട​ച്ച​ത്. കു​പ്ര​സി​ദ്ധ ക്രി​മി​ന​ലു​ക​ളാ​യ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി അ​ന​സ്, വി​നു വി​ക്ര​മ​ൻ, ഗ്രി​ന്‍റേ​ഷ് എ​ന്ന ഇ​ണ്ടാ​വ, ബേ​സി​ൽ, മു​ന​മ്പം സ്വ​ദേ​ശി ആ​ഷി​ക്, കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി സ​മ​ദ്, ര​തീ​ഷ് എ​ന്ന കാ​ര ര​തീ​ഷ്, കു​റു​പ്പും​പ​ടി സ്വ​ദേ​ശി ആ​ഷി​ക്, അ​ങ്ക​മാ​ലി സ്വ​ദേ​ശി പു​ല്ലാ​നി വി​ഷ്ണു, നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി പൊ​ക്ക​ൻ അ​നൂ​പ് എ​ന്ന അ​നൂ​പ്, അ​യ്യ​മ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ സോ​മി, ടോ​ണി ഉ​റു​മീ​സ്, പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി ഡ്രാ​ക്കു​ള സു​രേ​ഷ്, മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി അ​തു​ൽ സു​ധാ​ക​ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ 32 പേ​രെ​യാ​ണ് ജ​യി​ലി​ൽ അ​ട​ച്ച​ത്. നി​ര​വ​ധി​പേ​രെ ആ​റു​മാ​സം മു​ത​ൽ ഒ​രു​വ​ർ​ഷം വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് റൂ​റ​ൽ ജി​ല്ല​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി.

Tags:    
News Summary - Kappa law; In two years, 73 permanent offenders were arrested in the rural district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.