കണ്ണൻ

കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കി

വൈക്കം: കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കി. വൈക്കം ടി.വി പുരം മോഴിക്കോട് പുന്നമറ്റത്തിൽ വീട്ടിൽ ഹനുമാൻ കണ്ണൻ എന്ന കണ്ണനെയാണ് (31) പുറത്താക്കിയത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് പ്രതിയെ ആറ് മാസത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തി ഉത്തരവിറക്കിയത്.

വൈക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച, കൊലപാതകശ്രമം, സംഘം ചേർന്ന് അതിക്രമിച്ചുകയറി ആക്രമിച്ച് ഗുരുതര പരിക്കേൽപിക്കുക തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ. 2021 ഡിസംബർ 16ന് കട്ടമട ഭാഗത്ത് പക്ഷിപ്പനിയോടനുബന്ധിച്ച് രാത്രി ഡ്യൂട്ടിക്കെത്തിയ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപിക്കുകയും സേനയുടെ വാഹനം തല്ലിത്തകർക്കുകയും ചെയ്ത കേസിലും പ്രതിയാണ്.

Tags:    
News Summary - Kappa was charged and expelled from the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.