ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ൾ സ​ന​ൽ​കു​മാ​ർ എ​ന്ന മാ​ലി​ക്, നൗ​ഫ​ൽ, ആ​ഷി​ക്, അ​ൻ​സ​ക്കീ​ർ, ഹ​ബീ​ബ് റ​ഹ്മാ​ൻ, ആ​ഷ​ർ, ആ​രി​ഫ്

കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ്: ഏഴ് പ്രതികളും കുറ്റക്കാർ, ശിക്ഷ ഇന്ന്

തിരുവനന്ത പുരം: വെള്ളായണി കാരയ്ക്കാമണ്ഡപം അൽതസ്ലീം വീട്ടിൽ കബീറിന്‍റെ മകൻ റഫീഖിനെ (24) കാറ്റാടിക്കഴ കൊണ്ട് അടിച്ചുകൊന്ന കേസിലെ ഏഴ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. ശിക്ഷ വ്യാഴാഴ്ച വിധിക്കും.

പ്രതികളെ ജില്ല ജയിലിലേക്ക് റിമാൻഡ് ചെയ്തു. വെള്ളായണി കാരയ്ക്കാമണ്ഡപം സ്വദേശികളായ അമ്പലത്തിൻവിള അൻസക്കീർ മൻസിലിൽ അൻസക്കീർ (28), കാരയ്ക്കാമണ്ഡപം ശിവൻകോവിലിന് സമീപം നൗഫൽ (27), കാരയ്ക്കാമണ്ഡപം താന്നിവിള റംസാന മൻസിലിൽ ആരിഫ് (30), ആറ്റുകാൽ ബണ്ട് റോഡിൽ ശിവഭവനത്തിൽ സനൽകുമാർ എന്ന മാലിക് (27), കാരയ്ക്കാമണ്ഡപം ബി.എൻ.വി കോംപ്ലക്സിന് സമീപം ആഷർ (26), കാരയ്ക്കാമണ്ഡപം പൊറ്റവിള റോഡിൽ ആഷിഖ് (25), നേമം പുത്തൻവിളാകം അമ്മവീട് ലൈനിൽ ഹബീബ് റഹ്മാൻ (26) എന്നിവരെയാണ് അഡീഷനൽ സെഷൻസ് ജഡ്ജി എസ്. സുഭാഷ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2016 ഒക്ടോബർ ഏഴിന് രാത്രി ഒമ്പതക്ക് കാരയ്ക്കാമണ്ഡപം വെള്ളായണി നാഷനൽ ഹൈവേയിൽ തുലവിളവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട റഫീഖിന് ദേഹോപദ്രവം ഏൽക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കേസിലെ ഒന്നാം പ്രതിയായ അൻസക്കീറിന്‍റെ മാതൃസഹോദരനായ പൊടിയൻ എന്ന അബുഷക്കീറിനെ റഫീഖും സംഘവും പുതിയ കാരയ്ക്കാമണ്ഡപത്ത് വെച്ച് വെട്ടി പരിക്കേൽപിച്ചതിലുള്ള വിരോധമാണ് റഫീഖിന്‍റെ കൊലക്ക് കാരണമെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.

അബൂഷക്കീറിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമായ പ്രതികൾ സംഘം ചേർന്ന് പ്രാണരക്ഷാർഥം ഓടിയ റഫീഖിനെ തുലവിള നാരായണഗുരു പ്രതിമക്ക് മുന്നിലിട്ട് കാറ്റാടിക്കഴകൾകൊണ്ട് ശരീരമാസകലം അടിച്ച് മൃതപ്രായനാക്കി റോഡിലൂടെ വലിച്ചിഴച്ച് തുലവിള നാഷനൽ ഹൈവേയിൽ കൊണ്ടുന്നു. പൊലീസ് ജീപ്പ് വരുന്നത് കണ്ട് റഫീക്കിനെ ഉപേക്ഷിച്ച് പ്രതികൾ ഓടിരക്ഷപ്പെടുകയുമായിരുന്നു.

സ്ഥലത്ത് അബോധാവസ്ഥയിൽ കിടന്ന റഫീഖിനെ നേമം പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിന് പിറ്റേദിവസം പ്രതികളെ എല്ലാവരെയും തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, മരുതൂർ കടവ് പാലം എന്നിവിടങ്ങളിൽനിന്ന് നേമം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിലെ ദൃക്സാക്ഷികളായ അൻസിൽ ഖാൻ, അഭിലാഷ്, ഷിബു ഉൾപ്പെടെ എട്ട് പ്രോസിക്യൂഷൻ സാക്ഷികൾ വിചാരണവേളയിൽ കൂറുമാറി പ്രതിഭാഗം ചേർന്നിരുന്നു. ഒന്നാംപ്രതി അൻസക്കീർ ധരിച്ചിരുന്ന വസ്ത്രത്തിൽ കാണപ്പെട്ട മനുഷ്യരക്തം മരിച്ച റഫീക്കിന്‍റെതാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞത് കേസിൽ നിർണായക തെളിവായി.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ, അഭിഭാഷകരായ ആർ.കെ. രാഖി, ദേവികാ അനിൽ എന്നിവർ ഹാജരായി. 47 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 54 രേഖകളും 26 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി സർക്കിൾ ഇൻസ്പക്ടർ ദിലീപ് കുമാർ ദാസ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും പുനരന്വേഷണം വേണമെന്നും കാണിച്ച് മരിച്ച റഫീഖിന്‍റെ പിതാവ് കബീർ ഹൈകോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റൻറ് കമീഷണർ ആയിരുന്ന ജെ.കെ. ദിനിലിന്‍റെ നേതൃത്വത്തിൽ പുനരന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവിട്ടിരുന്നു.

തിരുവനന്തപുരം ഫോർട്ട് അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിൽ സബ് ഇൻസ്പക്ടർ ആർ. ജയശങ്കർ, സിവിൽ പൊലീസ് ഓഫിസർ ഷിബു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പുനരന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - Karakkamandapam Rafeeq murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.