മുംബൈ: മഹാരാഷ്ട്രയിൽ എയർഇന്ത്യ പൈലറ്റിനെ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. സൃഷ്ടി തുലി(25)ആണ് മരിച്ചത്. ആത്മഹക്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സുഹൃത്തായ ആദിത്യ പണ്ഡിറ്റ് (27) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദിത്യയ്ക്കെതിരെ സൃഷ്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
അന്ധേരിയിലെ മാറോൾ മേഖലയിലെ കനകിയ റെയിൻഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ളാറ്റിലാണ് സൃഷ്ടി തുലിയുടെ മൃതദേഹം കണ്ടെത്തിയത്. ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. തിങ്കളാഴ്ച രാവിലെ ആദിത്യ ഡൽഹിയിലേക്ക് പോകുമ്പോൾ താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് സൃഷ്ടി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ആദിത്യ ഉടൻ തന്നെ മുംബൈയിലേക്ക് തിരിച്ചെത്തി ഫ്ലാറ്റിൽ നോക്കിയപ്പോൾ അകത്തുനിന്ന് പൂട്ടിയിരുന്നു. മുറി തുറന്നപ്പോൾ തുലി കേബിൾ വയറിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
യു.പി സ്വദേശിയായ സൃഷ്ടി തുലി കഴിഞ്ഞ വർഷം ജൂൺ മുതലാണ് മുംബൈയിൽ താമസമാരംഭിച്ചത്. രണ്ട് വർഷം മുമ്പ് ഡൽഹിയിൽ പൈലറ്റ് കോഴ്സ് പഠിക്കുമ്പോഴാണ് സൃഷ്ടി, ആദിത്യ പണ്ഡിറ്റിനെ പരിചയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.