ആളുകൾക്ക് നേരെ കത്തിവീശി യുവാവ്; ഒടുവിൽ കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്

ബംഗളൂരു: കർണാടകയിൽ നാട്ടുകാർക്ക് നേരെ കത്തിവീശി ഭീഷണിയുയർത്തിയ യുവാവിന് നേരെ പൊലീസ് വെടിയുതിർത്തു. കർണാടകയിലെ കൽബുർഗി മാർക്കറ്റിൽ ഞായറാഴ്ച രാത്രിയാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

പൊലീസ് ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല. തുടർന്ന് യുവാവിന്‍റെ കാലിന് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

നിലത്തുവീണ യുവാവിനടുത്തേക്ക് പൊലീസ് എത്തുന്നതും ലാത്തികൊണ്ട് അടിക്കുന്നതും വിഡിയോയിലുണ്ട്. സുരക്ഷ കണക്കിലെടുത്താണ് യുവാവിന് നേരെ വെടിയുതിർത്തതെന്നും ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.    

Tags:    
News Summary - Karnataka Man Shot At By Cops. He Was Threatening Locals With Knife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.