യുവതിയിൽനിന്ന് പിടിച്ചെടുത്ത ബോട്ടിലുകൾ (Phot: X/@ANI)

ഷാംപൂ, ലോഷൻ ബോട്ടിലുകളിൽ 20 കോടിയുടെ കൊക്കെയ്ൻ; കെനിയൻ യുവതി മുംബൈയിൽ പിടിയിൽ

മുംബൈ: ഷാംപൂ, ലോഷൻ ബോട്ടിലുകളിൽ 20 കോടിയുടെ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി മുംബൈ ഛത്രപതി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. ദ്രാവകരൂപത്തിലാണ് മാരക ലഹരിമരുന്നായ കൊക്കെയ്ൻ പ്ലാസ്റ്റിക് ബോട്ടിലുകളിൽ കടത്താൻ ശ്രമിച്ചതെന്ന് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറിയിച്ചു. കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽനിന്നുള്ള വിമാനത്തിലാണ് യുവതി മുംബൈയിൽ എത്തിയത്.

ആകെ 1983 ഗ്രാം ഭാരമുള്ള ദ്രാവകമാണ് പിടിച്ചെടുത്തത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കൊക്കെയ്നാണെന്ന് തിരിച്ചറിഞ്ഞത്. മാർക്കറ്റിൽ 20 കോടി വിലമതിക്കുന്ന കൊക്കെയ്നാണ് പിടിച്ചെടുത്തതെന്ന് ഡി.ആർ.ഐ അറിയിച്ചു. എൻ.ഡി.പി.എസ് വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Tags:    
News Summary - Kenyan Held With Cocaine Worth Rs 20 Cr At Mumbai Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.