കൊട്ടാരക്കര: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യ പങ്കാളികളെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് കൊല്ലം റൂറൽ സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
എഴുകോണ്‍, കരീപ്ര സ്വദേശിയായ പരാതിക്കാരന് വിവിധ കമ്പനികളുടെ സ്റ്റോക്കില്‍ ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കിനല്കാമെന്ന് വ്യാജ വാഗ്ദാനം നല്കി 70 ലക്ഷത്തിലധികം രൂപ തട്ടിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് കടലുണ്ടി ചാലിയം മുരുകല്ലിങ്കല്‍ ചെര്പിങ്കല് വീട്ടില്‍ മുഹമ്മദ് ഹബീബിനെ (25) കോഴിക്കോട് ജില്ലയില്‍ നിന്നും, വാളകം സ്വദേശിയായ പരാതിക്കാരന് വിവിധ കമ്പനികളുടെ സ്റ്റോക്കില്‍ ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കി നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്കി 44 ലക്ഷത്തിലധികം രൂപ തട്ടിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ മലപ്പുറം കല്പകംചേരി ചെറിയമുണ്ടം ഇരിങ്ങാവൂര്‍ കൊളബന് ഹൗസില്‍ മൊയ്ദീന്‍കുട്ടി മകന് സുഹൈലിനെ (28) മലപ്പുറം ജില്ലയില്‍ നിന്നുമാണ് കൊല്ലം റൂറല്‍ സൈബര്‍ ക്രൈം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജയേഷ് ജയപാല്‍, സിരാജേഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ബാങ്ക് ചെക്ക് മുഖേന തട്ടിപ്പ് പണം വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പിന്‍വലിപ്പിച്ച് ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർക്ക് എത്തിച്ചുകൊടുക്കുന്ന മുഖ്യ പങ്കാളികളാണ് അറസ്റ്റിലായ പ്രതികള്‍. പ്രതികളെ കൊട്ടാരക്കര ജെ.എഫ്.എം.സി സെക്കൻഡ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.