കൊൽക്കത്ത: കൊൽക്കത്തയിലെ പട്ടുലിയിൽ മഞ്ജുഷ നിയോഗിയെന്ന മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസത്തിനിടെ നഗരത്തിൽ നടന്ന രണ്ടാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു. മഞ്ജുഷയുടെ സുഹൃത്തും ബ്രൈഡൽ മേക്കപ്പ് ഫോട്ടോഷൂട്ടിലെ ജനപ്രിയ മുഖമായ ബിദിഷ മജുംദറിനെ ബുധനാഴ്ച വൈകുന്നേരം കൊൽക്കത്തയിലെ ഡുംഡമിലെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ബിദിഷയുടെ മരണത്തെ തുടർന്ന് മഞ്ജുഷ വിഷാദത്തിലേക്ക് പോയിരുന്നെന്നും അതിനുശേഷം അവളെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നെന്നും മഞ്ജുഷയുടെ മാതാവ് പറഞ്ഞു. പ്രശസ്ത ടെലിവിഷൻ നടൻ പല്ലബി ഡേയേയും രണ്ടാഴ്ച മുമ്പ് കൊൽക്കത്തയിലെ ഗാർഫയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണകാരണം വ്യക്തമല്ലെന്നും മഞ്ജുഷയുടെ മൃതദേഹം ഫോറൻസിക് പരിശോധനക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.