ആശുപത്രി കെട്ടിടത്തിന്‍റെ എട്ടാം നിലയിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു

കൊൽക്കത്ത: ആശുപത്രി കെട്ടിടത്തിന്‍റെ എട്ടാം നിലയിൽനിന്നും ചാടി രോഗി ആത്മഹത്യ ചെയ്തു. ഇൻസ്റ്റ്യൂട്ട് ഓഫ് ന്യൂറോസയൻസ് ആശുപത്രിയിലാണ് സംഭവം. സുജിത്ത് അധികാരി എന്നയാളാണ് മരിച്ചത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു സുജിത്ത്.

കെട്ടിടത്തിനു മുകളിൽ നിന്ന് ചാടാനായി സുജിത്ത് എട്ടാം നിലയിൽ കയറിയിരിക്കുകയായിരുന്നു. പരിഭ്രന്തരായ ആശുപത്രി അധികൃതർ അഗ്നിശമനസേനയെ വിളിച്ചു വരുത്തി. എന്നാൽ ഒരാളേയും തന്‍റെയടുത്തേക്ക് വരാൻ സുജിത്ത് അനുവദിച്ചില്ല. പിന്നീട് മുകളിൽ നിന്നും താഴേക്ക് വീണ് ഗുരുതരമായി പരിക്കേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

ആശുപത്രി അധികൃതരുടെ അനാസ്ഥകാരണമാണ് മരണം സംഭവിച്ചതെന്നാരോപിച്ച് സുജിത്തിന്‍റെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് അർബുദബാധയെ തുടർന്ന് സുജിത്തിന്‍റെ ഭാര്യ മരിച്ചിരുന്നു. ഇതോടെ മാനസികാസ്വാസ്ഥ്യത്തിലായ സുജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Kolkata: Patient jumps from 8th floor of hospital, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.