കൊല്ലം: വ്യാജ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച് യുവതിയുടെ അശ്ലീല ഫോട്ടോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. ഓച്ചിറ വലിയകുളങ്ങര മേടയില്‍ വീട്ടില്‍ എസ്. സോണിയാണ് (39) അറസ്റ്റിലായത്. അര്‍ജന്റീനയില്‍ ജോലി ചെയ്ത് വന്ന ഇയാൾ പരാതിക്കാരിയുടെ ഫേസ്ബുക്കില്‍നിന്ന് ബന്ധുക്കളുടെ ഉൾപ്പെടെ ചിത്രങ്ങളെടുക്കുകയും, യുവതിയുടെ നഗ്നചിത്രങ്ങള്‍ സൃഷ്ടിച്ച ശേഷം വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപെട്ട യുവതി ജില്ല പൊലീസ് മേധാവി മെറിന് ജോസഫിന് പരാതി നല്കി. കൊല്ലം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതി അര്‍ജന്റീനയില്‍ വെച്ചാണ് വ്യാജ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ചതെന്ന് കണ്ടെത്തി.
ട്വിറ്ററില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം പൊലീസ് നിരീക്ഷിച്ച് വരുകയും പ്രതി അവധിക്കായി നാട്ടിലെത്തിയ സമയം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയില്‍നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
ജില്ല ക്രൈംബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ എ. ജയകുമാര്‍, എസ്.ഐ മനാഫ്, എ.എസ്.ഐ നിയാസ്, എസ്.സി.പി.ഒമാരായ അരുണ്‍ കുമാര്‍, സതീഷ്, ഗായത്രി ചന്ദ്രന്, റൊസാരിയോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.