ആതിരയുടെ മരണം: പ്രതി അരുണും ജീവനൊടുക്കി

കോട്ടയം: സൈബർ ആക്രമണം നേരിട്ട യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി അരുൺ വിദ്യാധരനെ(32) മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ രാജേഷ് എന്ന പേരിലാണ് അരുൺ ലോഡ്ജിൽ മുറിയെടുത്തത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് സു​ഹൃ​ത്തായിരുന്ന അരുണിന്റെ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ മ​നം​നൊ​ന്ത് കോ​ട്ട​യം കോ​ത​ന​ല്ലൂ​ർ സ്വദേശിയായ വി.​എം. ആ​തി​ര​ (26) ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്​​.

സൈ​ബ​ർ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ്​ യു​വ​തി മ​രി​ച്ച​ത്. അരുണിനെ പൊലീസ് തെരയുന്നതിനിടെയാണ് സംഭവം. ലോഡ്ജ് മുറിയിൽ നിന്ന് അരുണിന്റെ തിരിച്ചറിയൽ കാർഡും പൊലീസ് കണ്ടെത്തി.

കോ​ട്ട​യ​ത്തെ ഐ.​ടി ക​മ്പ​നി​യി​ൽ ജോ​ലി​ ചെ​യ്യു​ന്ന ആ​തി​ര​യും കോ​ത​ന​ല്ലൂ​ർ സ്വ​ദേ​ശി അ​രു​ൺ വി​ദ്യാ​ധ​ര​നും നേ​ര​ത്തേ സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. അ​രു​ണി​നെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​റി​ഞ്ഞ​തോ​ടെ ആ​തി​ര ര​ണ്ടു​വ​ർ​ഷം മു​മ്പ്​​ ഇ​യാ​ളു​മാ​യി അ​ക​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ആ​തി​ര​ക്ക്​ വി​വാ​ഹാ​ലോ​ച​ന​ക​ൾ വ​ന്നി​രു​ന്നു. ഞാ​യ​റാ​ഴ്ച ഒ​രു ആ​ലോ​ച​ന വ​രു​ക​യും ഇ​വ​ർ ഇ​ഷ്​​​ട​പ്പെ​ട്ട്​ പോ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ്​ അ​രു​ൺ ആ​തി​ര​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്​​ത​ത്.

ഇ​ത​റി​ഞ്ഞ ആ​തി​ര മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി. തു​ട​ർ​ന്ന്​ സ​ഹോ​ദ​രി സൂ​ര്യ ഭ​ർ​ത്താ​വ്​ ആ​ശി​ഷ്​​ദാ​സി​നെ അ​റി​യി​ക്കു​ക​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ​യു​വ​തി ക​ടു​ത്തു​രു​ത്തി സ്​​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പൊ​ലീ​സ്​ രാ​ത്രി ​ത​ന്നെ യു​വാ​വി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. അ​ടു​ത്ത ദി​വ​സം രാ​വി​ലെ സ്​​റ്റേ​ഷ​നി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ത്താ​മെ​ന്ന്​ യു​വാ​വ്​ സ​മ്മ​തി​ച്ച​താ​യും പൊ​ലീ​സ്​ അ​റി​യി​ക്കു​ന്നു.

പ​രാ​തി ന​ൽ​കി​യ​ശേ​ഷ​വും യു​വാ​വ്​ സൗ​ഹൃ​ദ​കാ​ല​ത്തെ വാ​ട്​​സ്​​ആ​പ്​ ചാ​റ്റു​ക​ളും മ​റ്റും പു​റ​ത്തു​വി​ട്ട്​ ആ​ക്ഷേ​പി​ച്ചു. ഇ​തോ​ടെ ആ​തി​ര മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു. വീ​ട്ടു​കാ​ർ വി​ഷ​മി​ക്കേ​​ണ്ടെ​ന്നും താ​ൻ ഒ​ന്നും ചെ​യ്യി​ല്ലെ​ന്നും പ​റ​ഞ്ഞ്​ ആ​തി​ര സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ്​ രാ​​ത്രി ഉ​റ​ങ്ങാ​ൻ പോ​യ​തെ​ന്നാ​ണ്​ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. രാ​വി​ലെ ജോ​ലി​ക്കു ​പോ​കാ​ൻ ആ​തി​ര​യെ മാ​താ​വ്​ വി​ളി​ച്ചു​ണ​ർ​ത്തി​യി​രു​ന്നു. അ​ൽ​പ​നേ​രം കൂ​ടി കി​ട​ക്ക​ട്ടെ​യെ​ന്നു പ​റ​ഞ്ഞ്​ വാ​തി​ല​ട​ച്ചു. ഒ​രു മ​ണി​ക്കൂ​റാ​യി​ട്ടും കാ​ണാ​തെ വ​ന്ന​തോ​ടെ വീ​ണ്ടും വി​ളി​ച്ചു. തു​റ​ക്കാ​താ​യ​തോ​​ടെ വാ​തി​ൽ ത​ല്ലി​പ്പൊ​ളി​ച്ച്​ അ​ക​ത്തു​ക​ട​ന്ന​പ്പോ​ഴാ​ണ്​ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. 

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യ ചിന്തകൾ മനസിൽ വരുമ്പോൾ 1056, 0471-2552056 എന്നീ നമ്പറുകളിൽ വിളിക്കുക.)

Tags:    
News Summary - kottayam athira suicide case accused found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.