പറമ്പിക്കുളം: പാപ്പാനെ ആക്രമിച്ചുകൊന്ന കുങ്കിയാനയെ പരിശീലന കേന്ദ്രത്തിലേക്ക് മാറ്റി. അനുസരണക്കേട് തുടർച്ചയായി കാണിക്കുന്നതിനാലാണ് തമിഴ്നാട് ആനമല കടുവ സങ്കേതത്തിലെ കോഴികമുത്തി ആനവളർത്തു കേന്ദ്രത്തിലെ അശോക്, സ്വയമ്പു എന്നീ കുങ്കിയാനകളെ പരിശീലന കേന്ദ്രത്തിലേക്ക് മാറ്റിയത്. പാപ്പാന്മാരുടെ നിർദേശങ്ങൾ പാലിക്കാതായതോടെയാണ് കടുവ സങ്കേതത്തിൽ ഉൾപ്പെട്ട വരകളിയാറിലെ കിരാൾ എന്നറിയപ്പെടുന്ന ക്യാമ്പിലേക്ക് മാറ്റിയത്.
27 വളർത്താനകൾ ഉള്ള ടോപ് സ്ലിപ് കോഴികമുത്തി ക്യാമ്പിൽ പാപ്പാനായിരുന്ന ആറുമുഖത്തെ (45) ജനുവരി 16ന് അശോക് എന്ന വളർത്താന ആക്രമിച്ച് കൊന്നിരുന്നു. ചെന്നൈ വണ്ടല്ലൂരിൽനിന്ന് അഞ്ച് വർഷം മുമ്പ് ആനമലയിൽ ക്യാമ്പിൽ എത്തിച്ച അശോക് എന്ന 12 വയസ്സുള്ള വളർത്താന മെരുങ്ങിയെങ്കിലും പെട്ടെന്നാണ് ആക്രമസ്വഭാവമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. ഇതോടൊപ്പം സ്വയമ്പു എന്ന 23 വയസ്സുള്ള വളർത്താനയും ആറുമുഖം എന്ന പാപ്പാന്റെ നിർദേശങ്ങൾ പാലിക്കാതെ അനുസരണക്കേട് കാണിച്ചതിനാൽ രണ്ട് ആനകളെയും വനം ഉദ്യോഗസ്ഥർ പരിശീലനത്തിനായി മാറ്റുകയായിരുന്നു. ആനകളെ പരിശീലനം നൽകി തിരിച്ച് കോഴികമുത്തി ക്യാമ്പിൽ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.