കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അഭിഭാഷകരും കക്ഷികളും തമ്മിലുള്ള സംഭാഷണത്തിന്‍റെ ശബ്ദരേഖ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് സംബന്ധിച്ച പരാതി സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തുമെന്ന് ബാർ കൗൺസിൽ പ്രസിഡന്റ് കെ.എൻ. അനിൽകുമാർ വ്യക്തമാക്കി.
ശബ്ദരേഖ ചോർത്തി മാധ്യമങ്ങൾക്ക് നൽകിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകനായ വി. സേതുനാഥ് കഴിഞ്ഞ ദിവസം കൗൺസിലിന് പരാതി നൽകിയിരുന്നു.
സാക്ഷിയെ അഭിഭാഷകൻ മൊഴി പഠിപ്പിക്കുന്നതടക്കമുള്ള ശബ്ദരേഖകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതേസമയം, ദിലീപിന്റെ അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി നൽകിയ പരാതിയിൽ ബാർ കൗൺസിൽ നോട്ടീസ് നൽകിയെങ്കിലും അഭിഭാഷകർ മറുപടി നൽകിയിട്ടില്ലെന്ന് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.