പനമരം: പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി നിയമ വിരുദ്ധമായി ഒറ്റയക്ക നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയതിന് രണ്ടു പേർ അറസ്റ്റിൽ. പനമരം കൈതക്കൽ തേക്കൻ വീട്ടിൽ ഉക്കാഷത്ത് (41), പനമരം ഓടമ്പത്ത് വീട്ടിൽ ഒ.ആർ. വിനിൽ (40) എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.
പനമരം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ വി. സിജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പനമരം ടൗണിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഉക്കാഷത്തിൽ നിന്നും 300 രൂപയും വിനിലിൽ നിന്ന് 16200 രൂപയും തെളിവുകൾ അടങ്ങിയ മൊബൈൽ ഫോണുകളും കണ്ടെടുത്തു. എ.എസ്.ഐമാരായ സുലോചന, മോഹൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോൺസൺ, നിഷാദ്, ധനേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.