മഹാരാഷ്ട്രയിൽ 13കാരിക്ക് നേരെ ലൈംഗിക അതിക്രമം; സ്കൂൾ സൂപ്രണ്ട് അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ഖാമാബായ് ആശ്രം സ്കൂളിൽ 13കാരിയായ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം. സ്കൂൾ സൂപ്രണ്ടിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.

ആരോഗ്യ പ്രശ്നം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ ആഗസ്റ്റ് നാലിന് കുട്ടിക്ക് ടി.സി നൽകുകയും കുട്ടിയെ ഉടൻ കൂട്ടിക്കൊണ്ട് പോകാൻ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ലൈംഗിക ചൂഷണത്തിന് ഇരയായ കാര്യം കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മഹാരാഷ്ട്രയിൽ 13കാരിക്ക് നേരെ ലൈംഗിക അതിക്രമം; സ്കൂൾ സൂപ്രണ്ട് അറസ്റ്റിൽ

സ്റ്റാഫിനെതിരെ അന്വേഷണങ്ങൾ നടക്കുകയാണെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഭദ്രാവതി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കുട്ടിയെ മെഡിക്കൽ പരിശോധനക്കായി നാഗ്പൂരിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. 

Tags:    
News Summary - Maharashtra: 13-year-old girl raped by ashram school official in Chandrapur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.