കോയമ്പത്തൂർ: മലയാളി സ്ത്രീയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു(46) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുസ്തഫ പരിക്കേറ്റ് ചികിത്സയിലാണ്.
കോയമ്പത്തൂര്‍ നഗരത്തിലെ കാട്ടൂരിലുള്ള ഗാന്ധിപുരം ക്രോസ്കട്ട് റോഡിലെ ഹോട്ടലില്‍ കഴിഞ്ഞ മാസം 26നാണ് ഇവർ മുറിയെടുത്ത്. രണ്ടു ദിവസമായി മുറി തുറന്നിരുന്നില്ല. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ ഉടമകള്‍ വാതില്‍ കുത്തിതുറന്ന് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടത്. ബിന്ദുവിന്‍റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഇതിനടുത്ത് ഗുരുതര പരിക്കുകളോടെയാണ് മുസ്തഫയെ കണ്ടെത്തിയത്. ഇയാളെ കോവൈ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ല്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.