അഞ്ചൽ: ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട 16 കാരിയെ വിവാഹ വാഗ്ദാനം നൽകി വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കോട്ടൂർ വടക്കെവിള വീട്ടിൽ ഷാനു (21) വാണ് അറസ്റ്റിലായത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ ഷാനു തിരുവനന്തപുരത്തെ വീട്ടിലെത്തിച്ച് കൂടെ താമസിപ്പിക്കുകയായിരുന്നു.
കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് എസ്.എച്ച്.ഒ കെ.ജി. ഗോപകുമാർ, എസ്.ഐ ജ്യോതിഷ് ചിറവൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.