കൊയിലാണ്ടി: പെൺകുട്ടിക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച 51കാരൻ അറസ്റ്റിൽ. കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിക്കു മുന്നിലായിരുന്നു നഗ്നത പ്രദർശനം. കടയുടെ അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു.
കൊയിലാണ്ടി കൊല്ലം ചിറക്ക് പടിഞ്ഞാറുവശം കച്ചവടം ചെയ്യുന്ന അഴിയൂർ ബൈത്തുൽ ശുറൂർ വീട്ടിൽ ഷഹദു സലീമിനെ(51)യാണ് വനിത സബ് ഇൻസ്‍പെക്ടർ എസ്. ജയകുമാരി അറസ്റ്റുചെയ്തത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് വടകര സബ് ജയിലിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.