ന​ജീ​ബ് ഖാ​ൻ

സ്കൂളിൽനിന്ന് എൽ.സി.ഡി പ്രോജക്റ്റർ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വാടാനപ്പള്ളി: തളിക്കുളം ഗവ. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ പ്ലസ് വൺ കോമേഴ്സ് ക്ലാസ് മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറി എൽ.സി.ഡി പ്രോജക്റ്റർ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

തളിക്കുളം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന, സോഫ്റ്റ് ലൈറ്റ് ആൻഡ് മൈക്ക് സെറ്റ് സിസ്റ്റം നടത്തുന്ന പുല്ലൂട്ടി പറമ്പിൽ നജീബ്ഖാനെയാണ് (പോത്ത് നജീബ് - 40) വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് 24 ന് രാത്രിയായിരുന്നു സ്കൂളിൽ മോഷണം നടന്നത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

ഏങ്ങണ്ടിയൂർ പുളിക്കകടവ് പാലത്തിന് സമീപത്ത് നിന്നാണ് നജീബിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ തളിക്കുളത്തെ കൈതക്കലിലുള്ള ബന്ധുവീട്ടിൽനിന്ന് എൽ.സി.ഡി പ്രോജക്റ്റർ പൊലീസ് കണ്ടെടുത്തു. കൂടുതൽ പേര് മോഷണത്തിന് പിന്നിലുണ്ടോ എന്നറിയാൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

സി.ഐ സാബുജി, എസ്.ഐ വിവേക് നാരായണൻ, എ.എസ്.ഐമാരായ ഷൈൻ, സുജിത്ത്കുമാർ, സീനിയർ സി.പി.ഒ ദിലീപ് കുമാർ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എൻ.ആർ. സുനീഷ്, സി.പി.ഒ പ്രദീപ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - man arrested for stealing an LCD projector from a school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.