മുംബൈ: നഗരത്തിലെ അമേരിക്കൻ സ്കൂൾ ആക്രമിക്കാൻ പദ്ധതിയിട്ടെന്ന കേസിൽ യുവാവിന് ജീവപര്യന്തം. സൈബർ ഭീകരവാദ പ്രവർത്തനത്തിന് വിവര സാങ്കേതികവിദ്യ നിയമത്തിലെ (ഐ.ടി) 66-എഫ് പ്രകാരം അനീസ് അൻസാരി (28)യെയാണ് അഡീഷനൽ സെഷൻസ് ജഡ്ജി ഡോ. എ.എ. ജോക്ലേക്കർ ജീവപര്യന്തം തടവിന് വിധിച്ചത്. ഗൂഢാലോചന കുറ്റത്തിന് അഞ്ച് വർഷം തടവുമുണ്ട്. 25,000 രൂപ പിഴയും നൽകണം.
ബോംബ് ഉപയോഗിച്ച് ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് ചാറ്റ് നടത്തിയതിന് കണ്ടെത്തിയ സൈബർ തെളിവുകൾ കോടതി അംഗീകരിച്ചതായി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ ദാൽവി പറഞ്ഞു. വിശദ വിധിപകർപ്പ് ലഭ്യമായിട്ടില്ല. 2014ലാണ് അൻസാരിയെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. അന്നുതൊട്ട് ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.