കാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ കാണിച്ച്​ ഭീഷണി; 32കാരൻ ആത്മഹത്യ ചെയ്​തു

ബംഗളൂരു: കാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ കാണിച്ച്​ ​പ്രായപൂർത്തിയാകാത്ത നാലുപേ​ർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന്​ 32കാരൻ ആത്മഹത്യ ചെയ്​തു. ചാമുണ്ഡേശ്വരി ഇലക്​ട്രിസിറ്റി സപ്ലൈ ​േകാർപറേഷനിലെ കരാർ തൊഴ​ിലാളിയായ ജൂനിയർ അസിസ്​റ്റൻറ്​ സുപ്രീതിനെയാണ്​ ​േഹാട്ടൽ മുറിയിൽ​ വിഷം കഴിച്ച്​ മരിച്ചനിലയിൽ കണ്ടെത്തിയത്​.

പ്രായപൂർത്തിയാകാത്ത നാലുപേർ ചേർന്ന്​ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ്​ താൻ ആത്മഹത്യ​ ചെയ്യുന്നതെന്ന കുറിപ്പ്​ പൊലീസ്​ കണ്ടെടുത്തു. വെള്ളിയാഴ്​ച നാല​ുപേരെയും പൊലീസ്​ അറസ്​റ്റ്​​ ചെയ്യുകയും ചെയ്​തു.

സുപ്രീത്​ ഒരു ഹോട്ടലിൽ മുറി ​ബുക്ക്​ ചെയ്യുകയായിരുന്നു. രാ​ത്രി ഒരു മണിയോടെ മുറിയിൽ നിന്ന്​ വെള്ളം വരുന്നത്​ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാതിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന്​ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ്​ താക്കോൽ ഉപയോഗിച്ച്​ അകത്ത്​ കടക്കുകയായിരുന്നു. അപ്പോൾ ശുചിമുറിയിൽ മരിച്ചുകിടക്കുകയായിരുന്നു സുപ്രീത്​. സുപ്രീത്​ വിഷം കഴിച്ചതിന്​ ശേഷം ശുചിമുറിയിൽ പോയതാകാമെന്നും അവിടെയെത്തി പെപ്പ്​ അടക്കുന്നതിന്​ മുമ്പ്​ കുഴഞ്ഞുവീണിരിക്കാമെന്നും പൊലീസ്​ പറഞ്ഞു.

പൊലീസ്​ നടത്തിയ പരിശോധനയിൽ ആത്മഹത്യ ക​ുറിപ്പും കണ്ടെടുത്തു. പ്രായപൂർത്തിയാകാത്ത നാലുപേരുടെ പേരുകൾ ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. ത​െൻറ കാമുകിയുമായുള്ള ലൈംഗിക വിഡിയോകൾ പണം നൽകിയില്ലെങ്കിൽ പുറത്തുവിടുമെന്ന്​ ഇവർ സുപ്രീതിനെ ഭീഷണിപ്പെടുത്തിയിരുന്നു.

സുപ്രീത്​ കാമുകിയെ കാണാനായി അർസി​കേരെയിലെ താമസ സ്​ഥലത്തെത്തിയിരുന്നു. തൊട്ടടുത്തായിരുന്നു നാലു​ ​കൗമാരക്കാര​ുടെയും താമസം. ഇവർ സുപ്രീതി​െൻറയും കാമുകിയുടെയും ദൃശ്യങ്ങൾ ഒളിച്ചിരുന്ന്​ വിഡിയോയിൽ പകർത്തുകയായിരുന്നു.

വിഡിയോ കാണിച്ച്​ ഇവർ 5000 രൂപ വരെ സുപ്രീതിൽനിന്ന്​ കൈപറ്റിയിരുന്നു. പിന്നീട്​ കൂടുതൽ പണം നൽകിയില്ലെങ്കിൽ വിഡിയോ പുറത്തുവിടുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പൊലീസ്​ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. 

Tags:    
News Summary - Man ends life in Bengaluru over sex video blackmail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.