ബസില്‍ കടത്തുകയായിരുന്ന 30 ലക്ഷത്തിന്റെ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: ബസില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സത്താറ ജില്ലയിലെ യാഷാദീപ് ഷാരാദ് ഡാബടെ (22)യാണ് അറസ്റ്റിലായത്.

മയക്കുമരുന്ന് പിടികൂടുന്നതിനുള്ള സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി വെള്ളിയാഴ്ച പുലർച്ച നടത്തിയ വാഹനപരിശോധനക്കിടെയാണ് കുഴല്‍പണം പിടിച്ചത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുകയായിരുന്ന കേരള സ്റ്റേറ്റ് മലബാര്‍ ബസിലാണ് മഹാരാഷ്ട്ര സ്വദേശി പണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണം മഞ്ചേരിയിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സജിത്ത്, പ്രിവന്റീവ് ഓഫിസര്‍മാരായ ഗോപി, സതീഷ് നാലുപുരക്കല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹമീദ്, ഷമീല്‍, ജോണ്‍സണ്‍ പോള്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - man from Maharashtra was arrested with 30 lakhs money he was smuggling in a bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.