കുടുംബവഴക്ക്; കോട്ടയത്ത് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു

കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് കോട്ടയം മറവൻതുരുത്തിൽ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു. മറവൻതുരുത്ത് ശിവപ്രസാദത്തിൽ ശിവപ്രിയ (35), മാതാവ് ഗീത (60) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശിവപ്രിയയുടെ ഭർത്താവ് വൈക്കം സ്വദേശി നിധീഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ട് ആറരയോടെ മറവൻതുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ വച്ചാണ് സംഭവം. കുടുംബവഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശിവപ്രിയക്കും നിധീഷിനും നാല് വയസുള്ള കുട്ടിയുണ്ട്. കൊലപാതകത്തിന് ശേഷം നിധീഷ് കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags:    
News Summary - man hacked his wife and mother-in-law to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.