പരവൂർ: പട്ടാപ്പകൽ പരവൂർ ടൗണിൽ യുവതിയെ ക്രൂരമായി ആക്രമിച്ച ഭർത്താവ് പിടിയിൽ. പരവൂർ കോട്ടപ്പുറം സ്വദേശിയാണ് പിടിയിലായത്. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
പരവൂരിലെ സ്വകാര്യസ്ഥാപനത്തിലേക്ക് അതിക്രമിച്ചുകയറിയ പ്രതി യുവതിയുടെ കവിളത്ത് അടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് കടയുടെ പുറത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. തുടർന്ന് ആളുകൾ നോക്കിനിൽക്കെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ ചുറ്റിമുറുക്കി ശ്വാസം മുട്ടിച്ചു. നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേർന്ന് ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഭീഷണി ഉയർത്തി. തുടർന്ന് ഇയാൾ അക്രമാസക്തമായതോടെ റോഡിൽ ഗതാഗതതടസ്സവും ഉണ്ടായി. അക്രമം തുടർന്ന പ്രതിയെ പരവൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിതിൻ നളൻ, സുരേഷ് കുമാർ, എ.എസ്.ഐമാരായ ജോയ്, രമേശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.