ഭോപാൽ: മധ്യപ്രദേശിലെ ഭോപാലിൽ സഹോദരനെ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ 22കാരൻ പിടിയിൽ. മെഡിക്കൽ എൻട്രൻസ് പരീക്ഷക്ക് തയാറെടുക്കുന്നതിനിടെ രണ്ട് വയസുകാരനായ അനന്തരവന്‍റെ നിരന്തരമായ കരച്ചിലിൽ ക്ഷമ നശിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഭോപാലിലെ ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ കരച്ചിൽ പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിയായ മനോജ് വീട്ടിൽ മുമ്പ്പ്രശ്നമുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്നതിനിടെ കുട്ടി കരഞ്ഞതോടെ മനോജ് സഹോദരന്‍റെ ഭാര്യയായ കവിത(25)നോട് കുട്ടിയുടെ കരച്ചിൽ നിർത്തണമെന്ന് ആവശ്യപ്പെട്ടു. കുഞ്ഞ് കരച്ചിൽ നിർത്താതായതിലെ അമർഷം മൂലം മനോജ് കവിതയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. കവിതയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.