representational image

ഹൽദിക്കിടെ അമിതമായി മഞ്ഞൾ പുരട്ടി; ഭർത്താവ്​ ഭാര്യയെ കുത്തിക്കൊന്നു

പുണെ: ബന്ധുവിന്‍റെ വിവാഹത്തോടനുബന്ധിച്ച്​ നടത്തിയ ഹൽദി ചടങ്ങിനിടെ തന്‍റെ ദേഹത്ത്​ അമിതമായി മഞ്ഞൾ തേച്ചതിന്​ ഭർത്താവ്​ ഭാര്യയെ കൊലപ്പെടുത്തി. ഇന്ദപൂറിലെ ഭട്​നിമാഗനിൽ വെള്ളിയാഴ്ചയാണ്​ ദാരുണ സംഭവം.

മുഖ്യ​പ്രതിയായ ജസ്​നാൻ പോപട്​ പവാറിനെയും (25) പിതാവ്​ യോഗേഷ്​ നാരാൺ പവാറിനെയും അറസ്റ്റ്​ ചെയ്​തു. 20കാരിയായ സീമ പവാറാണ്​ കൊല്ലപ്പെട്ടത്​.ബന്ധുവിന്‍റെ വിവാഹത്തിനായി പോയതായിരുന്നു ദമ്പതികൾ. ഹൽദി ചടങ്ങിനിടെ മഞ്ഞൾ അമിതമായി പുരട്ടിയെന്ന്​ പറഞ്ഞ്​ ഇരുവരും വഴക്കായി. ഇരുവര​ും ഉറങ്ങാൻ കിടന്ന ശേഷം സമീപത്തുണ്ടായിരുന്ന സ്​ക്രൂഡ്രൈവർ എടുത്ത്​ കുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ഒമ്പത്​ മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മരിച്ച സീമ ജസ്​നാൻ പവാറിന്‍റെ രണ്ടാമത്തെ ഭാര്യയും പ്രതി അവരുടെ മൂന്നാമത്തെ ഭർത്താവുമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. പാർഥി വിഭാഗത്തിൽ ​െപട്ട ഇരുവരും തൊഴിലാളികളായിരുന്നു.

Tags:    
News Summary - Man kills wife for putting ‘excess’ turmeric on him at relative’s wedding haldi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.