പരാതി നൽകി‍യിട്ടും നടപടിയെടുത്തില്ല; പൊലീസ് സ്റ്റേഷനിൽ സ്വയം തീകൊളുത്തിയ യുവാവ് മരണപ്പെട്ടു

ചണ്ഡീഗഢ്: പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന് മുൻപിൽ സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് സ്വകാര്യ ആശുത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ മുൻസിപ്പൽ കൗൺസിലർ ഉൾപ്പെടെ 11പേർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു.

കൊല്ലപ്പെട്ടയാളുടെ ഭാര്യയെ വേശ്യാവൃത്തിയിൽ നിന്നും പിന്തിരിയാൻ സെക്സ് റാക്കറ്റ് നടത്തുന്ന സ്ത്രീ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇയാൾ മൂന്ന് മാസങ്ങൾക്ക് മുൻപ് പരാതി നൽകിയിരുന്നു. പരാതി ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഏപ്രിൽ 14ന് പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ തന്നെ അധികൃതർ അമൃത്സറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യുവാവിന്‍റെ ശരീരത്തിൽ 90ശതമാനം ഗുരുതരമായി പൊള്ളലേറ്റിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിന് പിന്നാലെ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെക്സ് റാക്കറ്റ് നടത്തിവരികയായിരുന്ന സ്ത്രീയെ പൊലീസ് പിടികൂടിയിരുന്നു.   

Tags:    
News Summary - Man sets himself ablaze in police station died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.