ചെന്നൈ: 21കാരിയെ കോളേജിലേക്ക് പോകുന്ന വഴിയിൽ വെച്ച് ആൺസുഹൃത്ത് കുത്തിക്കൊന്നു. തമ്പാരം റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. കൃത്യം നടത്തിയ ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ സുഹൃത്തായ രാമചന്ദ്രൻ (25) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് അസിസ്റ്റന്‍റ് കമീഷണർ ആർ. മുരുകേഷൻ പറഞ്ഞു.
മദ്രാസ് ക്രിസ്റ്റ്യൻ കോളജിൽ ആറുമാസത്തെ ലാബ് ടെക്നോളജി ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന ശ്വേതയാണ് മരിച്ചത്. കുത്തേറ്റ ശ്വേതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങിയ വേളയിലായിരുന്നു രാമചന്ദ്രൻ ശ്വേതയെ ആക്രമിച്ചത്. റെയിൽവേ സ്റ്റേഷന്റെ എതിർവശത്താണ് കോളജ്. ചെന്നൈ നഗരത്തിന്‍റെ പ്രാന്തപ്രദേശമായ മാരൈമലൈ നഗറിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് രാമചന്ദ്രൻ.
ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട രാമചന്ദ്രനും ശ്വേതയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്നും മുരുകേശൻ പറഞ്ഞു. രാമചന്ദ്രനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.