വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചുവിറ്റയാൾ അറസ്റ്റിൽ

വർക്കല: വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ച് വിറ്റ യുവാവ് അറസ്റ്റിൽ. കൊല്ലം റെയിൽവേ ക്രോസ്സിന് സമീപം അലയൻസ് നഗർ 46 ബിയിൽ താമസ്സിക്കുന്ന ചിന്നക്കട ആണ്ടാമുക്കം നമ്പിശ്ശേരി ഹൗസിൽ മുഹമ്മദ് സെയ്ദ്(27) ആണ്​ അറസ്റ്റിലായത്.

അയിരൂർ സ്വദേശി സൽമാ​െൻറ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയാലായത്. വാടകക്കെടുത്ത വാഹനങ്ങൾ സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. വാഹനത്തി​െൻറ ഒറിജിനൽ രേഖകൾക്ക് കാലതാമസ്സം വരുമെന്നും വാങ്ങുന്നയാളെ വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിവന്നത്.

സൽമാ​െൻറ രണ്ട് വാഹനങ്ങളാണ് സെയ്ദ് വാടകക്കെടുത്തുകൊണ്ടുപോയ ശേഷം വിൽപ്പന നടത്തിയത്. ഈ വാഹനങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ്​ ചെയ്തു.

Tags:    
News Summary - man who sold the rented cars arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.