കൊച്ചി: കോതമംഗലത്ത് ഡെൻറൽ കോളജ് വിദ്യാർഥിനി മാനസയെ വെടിവെച്ച് കൊന്നശേഷം സുഹൃത്ത് രഖിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം പട്ന, മോഗീർ, വാരാണസി എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി.
തോക്ക് വാങ്ങാൻ രഖിലിനെ അനുഗമിച്ച സുഹൃത്ത് കണ്ണൂർ സ്വദേശി ആദിത്യനുമൊത്താണ് സംഘം തെളിവെടുത്തത്. ഇൻറീരിയർ ഡെക്കറേഷന് സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞാണ് രഖിൽ കൂടെക്കൂട്ടിയതെന്ന് ആദിത്യൻ മൊഴി നൽകി.
ബിഹാറിൽ ചെന്നപ്പോഴാണ് തോക്ക് വാങ്ങാനാണെന്ന് അറിഞ്ഞത്. രഖിലാണ് ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ മനീഷിനെ പരിചയപ്പെടുത്തുന്നത്. മൂവരും മുഗീർ രാജ് പാലസ് ഹോട്ടലിൽ മൂന്ന് ദിവസം തങ്ങി. ഓരോ ദിവസവും മുറി ഒഴിവാക്കി പുതിയ മുറിയെടുത്തു. ഹോട്ടൽ ജീവനക്കാർ ആദിത്യനെ തിരിച്ചറിഞ്ഞിട്ടുണ്ട്. തോക്ക് കൈമാറിയ സോനുവിെൻറ വീട്ടിലും പരിശോധന നടത്തി. വീടിെൻറ പിറകിൽ കൊടും വനമാണ്. ഈ വനത്തിലാണ് തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകിയത്.
തോക്ക് കൈമാറിയ സ്ഥലത്തും എ.ടി.എമ്മിലും പട്നയിലും വാരാണസിയിലും ഹോട്ടലിലും തെളിവെടുപ്പ് നടത്തി. വാരാണസിയിൽ ക്ഷേത്ര ദർശനത്തിനെന്നുപറഞ്ഞ് ആദിത്യൻ ഇറങ്ങുകയും രഖിൽ തനിച്ച് നാട്ടിലേക്ക് പോരുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.