ക്രിമിനലുകൾക്കൊപ്പം ജന്മദിനമാഘോഷിച്ചു; ഹൈദരാബാദിൽ പൊലീസുകാരന് സസ്പെൻഷൻ

ഹൈദരാബാദ്: ക്രിമിനലുകൾക്കൊപ്പം ജന്മദിനമാഘോഷിച്ച മംഗൾഹട്ട് പൊലീസ് സ്റ്റേഷൻ ഡിറ്റക്ടീവ് ഇൻസ്​പെക്ടർ മഹേന്ദർ റെഡ്ഡിയെ ഹൈദരാബാദ് പൊലീസ് കമീഷണർ സസ്​പെൻഡ് ചെയ്തു. മഹേന്ദർ റെഡ്ഡി ചൂതാട്ട സംഘാടകർ​ക്കൊപ്പം ജൻമദിനമാഘോഷിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യമുയർന്നു. അന്വേഷണത്തെ തുടർന്നാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവിട്ടത്.

കഞ്ചാവ് കടത്തുന്നവരുമായും ചൂതാട്ട സംഘാടകരുമായും മറ്റ് കുറ്റവാളികളുമായും സൗഹാർ ബന്ധം പുലർത്തുന്നതിന് മഹേന്ദർ റെഡ്ഡിക്കെതിരെ പരാതികളുണ്ടായിരുന്നു.

Tags:    
News Summary - Mangalhat inspector celebrates b’day with criminals, suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.