പൊലീസുകാരൻ മാങ്ങ വാങ്ങി കടന്നു കളഞ്ഞ കട

ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങി

പോത്തൻകോട്: ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പൊലീസുകാരനെതിരെ അന്വേഷണം.

കഴക്കൂട്ടം അസി. കമീഷണറുടെയും പോത്തൻകോട് ഇൻസ്പെക്ടറുടെയും പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് അന്വേഷണം നടക്കുന്നത്ത്. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം എം.എസ്. സ്റ്റാഴ്സ് കടയുടമ ജി. മുരളീധരൻ നായരുടെ കടയിൽനിന്നാണ് ഒരു മാസം മുമ്പ്​ അഞ്ചുകിലോ പഴുത്ത മാങ്ങ വാങ്ങിയത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് കടക്കാരൻ കാര്യം തിരക്കിയപ്പോഴാണ് താൻ കബളിക്കപ്പെട്ടെന്ന് മനസ്സിലായത്.

തുടർന്ന് പോത്തൻകോട് ഇൻസ്പെക്ടർ ഡി. മിഥുൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. മാങ്ങ വാങ്ങിയ പൊലീസുകാരനെ തിരിച്ചറിഞ്ഞതായാണ് സൂചന.

സംസ്ഥാനത്ത് മാങ്ങ മോഷണത്തിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥനെ സർവിസിൽനിന്ന്​ നീക്കം ചെയ്ത് ദിവസങ്ങൾ കഴിയുന്നതിനു മുമ്പാണ് ഈ സംഭവം നടന്നത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Mango was bought and not paid on behalf of higher police officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.