കാലടി: മഞ്ഞപ്രയില്‍ സുമേഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മഞ്ഞപ്ര സെബിപുരം തൂമ്പാലന്‍ സീനു (41), വടക്കേപ്പുറത്താന്‍ ബെന്നി (52) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തിലെ ഒന്നാംപ്രതി മഞ്ഞപ്ര വടക്കുംഭാഗം ഔപ്പാടന്‍ വീട്ടില്‍ സാജുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 20ന് രാത്രിയാണ് സംഭവം. ശീട്ടുകളിക്കിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ സുമേഷിനെ ശീട്ടുകളിക്കുകയായിരുന്നവര് മാര്‍ക്കറ്റിന് മുന്നിലെ കടക്കുസമീപം കിടത്തിയശേഷം കടന്നു കളയുകയായിരുന്നു.
തലക്കേറ്റ ക്ഷതമാണ് മരണകാരണം. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരവേയാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.