കാസർകോട്: മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി ഡോക്ടറെ കുത്തിപ്പരിക്കേൽപിച്ചു. നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രി ഡോക്ടറും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിനു സമീപത്തെ താമസക്കാരനുമായ ഡോ. സാബിർ നാസറിനാണ് (27) കുത്തേറ്റത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. പതിവുപോലെ ആശുപത്രിയിൽപോയി മടങ്ങിയ ഡോക്ടർ വീട്ടിലെത്തിയ ഉടനെയാണ് സംഭവം.
ഇദ്ദേഹത്തിനൊപ്പംവന്ന സംഘം ദേഹമാസകലം കുത്തുകയായിരുന്നു. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
കാസർകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും പൊലീസ് നായും വീട്ടിലെത്തി തെളിവ് ശേഖരിച്ചു. ആക്രമണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.